സിനിമ നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

Estimated read time 1 min read

നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമ നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ മന്ത്രി പ്രേമൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ വിട പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട കണ്ണേട്ടന് ആദരാഞ്ജലികൾ’ എന്ന് കുറിച്ച് നടൻ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ അനുശോചനം അറിയിച്ചു.

+ There are no comments

Add yours