ഓശാന തിയേറ്ററിലേക്ക് വരുന്നു!
എൻവി മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. പുതുമുഖം ബാലാജി ജയരാജൻ, ധ്യാൻ ശ്രീനിവാസൻ, വർഷ വിശ്വനാഥ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘ഓശാന’. നവംബർ ഒന്നിനാണ് റിലീസ്.


+ There are no comments
Add yours