ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ. അന്വേഷണം ആരംഭിച്ചു

Estimated read time 0 min read

അമ്പലത്തിന് സമീപം റോക്കറ്റ് ലോഞ്ചർ കണ്ടെത്തി

തമിഴ്‌നാട്ടിലെ തിരിച്ചി ജില്ലയിലെ ക്ഷേത്രത്തിന് സമീപം കാവേരി നദിയുടെ തീരത്ത് ഒരു റോക്കറ്റ് ലോഞ്ചർ ഭക്തർ കണ്ടെത്തി. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ നദിയുടെ തീരത്തേക്ക് പോയപ്പോൾ റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ഇളം നീലയും കറുപ്പും ലോഹ വസ്‌തു കണ്ടെത്തി. പൊലീസെത്തി സാധനം കസ്റ്റഡിയിലെടുത്ത് സൈന്യത്തിന് കൈമാറി. സൈന്യമാണ് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

+ There are no comments

Add yours