രാജ്യം ദീപാവലി ആഘോഷത്തിൽ!
രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകൾ നേർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ദീപാവലി. രാവണവധവും 14 വർഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതും ഒക്കെയാണ് ഈ ദിവസത്തിന്റെ വിശ്വാസം.


+ There are no comments
Add yours