ADMന്റെ ആത്മഹത്യാ കേസിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യ കസ്റ്റഡിയിൽ. ഇന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ കണ്ണപുരത്തുവെച്ചായിരുന്നു നടപടി. ദിവ്യക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയാണ് ഇന്ന് രാവിലെ കോടതി ജാമ്യാപേക്ഷ തള്ളിയത്.


+ There are no comments
Add yours