*ഇ-സോൺ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് സഹൃദയ എൻജിനീയറിങ് കോളേജിന്*
തൃശ്ശൂർ: സഹൃദയ എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന എ പി ജെ അബ്‌ദുൾ കലാം ടെക്നോളജി യൂണിവേഴ്‌സിറ്റിയുടെ ഇ-സോൺ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ സഹൃദയ എഞ്ചിനീറിങ് കോളേജ് ജേതാക്കളായി. മൂന്ന് ജില്ലകളിൽ നിന്നുള്ള കോളേജുകളെ പരാജയപ്പെടുത്തിയാണ് സഹൃദ കോളേജ് വിജയം സ്വന്തമാക്കിയത്. പാലക്കാട് NSS എൻജിനീയറിങ് കോളേജ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അന്നേദിവസം തന്നെ നടത്തപ്പെട്ട പെൺകുട്ടികളുടെ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പാലക്കാട് NSS എൻജിനീയറിങ് കോളേജ് ഒന്നാം സ്ഥാനവും തൃശ്ശൂർ ജ്യോതി എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒറ്റപാലത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ബാഡ്മിൻറണിൽ സഹൃദയ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. സഹൃദയ എൻജിനീയറിങ് കോളേജിൽ നിന്ന് ‘ഇൻറർ സോണിലേയ്ക്ക് പെൺകുട്ടികളുടെ ബാസ്ക്കറ്റ്ബോൾ വിഭാഗത്തിലേക്ക് ശ്രേയ മറിയം ജോർജ്ജും പെൺകുട്ടികളുടെ ബാഡ്മിൻറൺ വിഭാഗത്തിലേക്ക് അയന റോസ് വിജുവും തിരഞ്ഞെടുക്കപ്പെട്ടു.


+ There are no comments
Add yours