
അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി കേരള ഗവർണറായേക്കുമെന്ന് റിപ്പോർട്ട്. നാവികസേന മുൻ മേധാവിയാണ് ദേവേന്ദ്ര കുമാർ. നിലവിൽ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ്റ് ഗവർണറാണ്. ഗവർണർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നൽകിയേക്കുമെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആരിഫ് മുഹമ്മദ് ഖാന് പുറമെ, ഗവർണർമാരായ മനോജ് സിൻഹ, പി എസ് ശ്രീധരൻപിള്ള, തവർ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെൻ പട്ടേൽ എന്നിവർക്കും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പദവിയിൽ നാലു വർഷം പൂർത്തിയാക്കിയ മനോജ് സിൻഹയ്ക്ക് പകരം ആർഎസ്എസ് നേതാവും ബിജെപി മുൻ ജനറൽ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലെഫ്റ്റനന്റ് ഗവർണറായേക്കുമെന്നാണ് സൂചന.

+ There are no comments
Add yours