ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു
വരുന്ന ഒരു വർഷക്കാലത്തെ ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ. നവംബർ 15 ന് മേൽശാന്തിയായി ചുമതലയേൽക്കും. മുൻപ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.


+ There are no comments
Add yours