
മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രന് വൻ തിരിച്ചടി
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തരാക്കിയ സെഷൻസ് കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സെഷൻസ് കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സുരേന്ദ്രന് നോട്ടീസ് അയക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിധി സുരേന്ദ്രന് വലിയ തിരിച്ചടിയാണ്.


+ There are no comments
Add yours