
കുറുവാ ദ്വീപ് ഇന്ന് തുറക്കും; പ്രവേശന ഫീസും സന്ദർശകരുടെ എണ്ണവും അറിയാം
വയനാട്ടിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഒക്ടോബർ 15 മുതൽ തുറക്കും. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രം തുറക്കുന്നത്. ഇതോടെ ഇന്നുമുതൽ കുറുവാ ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാം. പ്രതിദിനം പരമാവധി 400 സഞ്ചാരികളെ കുറുവയിലേക്ക് പ്രവേശിപ്പിക്കാനാണ് അനുമതി. ടിക്കറ്റ് നിരക്ക് മുതിർന്നവർ 220, കുട്ടികൾ 150.


+ There are no comments
Add yours