മഴ കനത്തു. ഡാമുകൾ തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പുലർത്തണം.

Estimated read time 1 min read

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും

വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകൾ തുറക്കാൻ അനുമതി നൽകി ഇടുക്കി ജില്ലാ കലക്‌ടർ. കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നു കലക്‌ടർ വ്യക്തമാക്കി. ‘മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം’ എന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

+ There are no comments

Add yours