തമിഴ്നാട്ടിൽ 6 ജില്ലകളിൽ ഇന്ന് അവധി
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകളും കോളേജുകളും അടച്ചു. കടലൂർ ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും വില്ലുപുരം ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ : 6 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

+ There are no comments
Add yours