ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്

Estimated read time 1 min read

ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. ഇവർക്കെതിരെ നേരത്തെ പോക്സോ പരാതി നൽകിയ യുവതിയുടെ പരാതിയിലാണ് വീണ്ടും കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുവതിയെ അവഹേളിച്ച് നടി പോസ്റ്റ് ഇട്ടിരുന്നു. ഇത് നീക്കം ചെയ്യാനുള്ള കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്ന് കാണിച്ചായിരുന്നു പരാതി.

ഇപ്പോഴും നടി അധിക്ഷേപം തുടരുന്നു എന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ബിഎൻഎസ് 79-ാം വകുപ്പ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി

+ There are no comments

Add yours