
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജു അറസ്റ്റിൽ. തിരുവനന്തപുരം വെള്ളയമ്പലത്തുവെച്ച് അപകടത്തിൽപ്പെട്ട കാർ സ്കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. താരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇന്നലെ അർധരാത്രി കവടിയാറിൽ നിന്ന് വെള്ളയമ്പലം മാനവീയം വീഥി ഭാഗത്തേക്കാണ് ബൈജു കാർ ഓടിച്ച് വന്നത്.


+ There are no comments
Add yours