
ഇന്ത്യൻ കോഫി ഹൗസിൽ വിദ്യാർത്ഥികൾക്ക് നൽകിയ സാമ്പാറിൽ പുഴു
ഇന്ത്യൻ കോഫി ഹൗസിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ വിളമ്പിയ സാമ്പാറിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജിഹാൻ എന്നിവർക്ക് മസാല ദോശക്കൊപ്പം നൽകിയ സാമ്പാറിലായിരുന്നു പുഴു. അതേസമയം, പച്ചക്കറിയിൽ നിന്ന് അബദ്ധത്തിൽ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ വാദം.


+ There are no comments
Add yours