ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു…

Estimated read time 1 min read

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്
ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.
ബി ഉണ്ണികൃഷ്ണൻ
ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണiനും പങ്കെടുക്കുന്നുണ്ട്.  പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം.
എന്നാൽ‌, രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഫെഫ്ക രൂപീകരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.

സമ്മർദ്ദത്തെ തുടർന്ന് ഉണ്ണികൃഷ്ണൻ രാജി പിൻവലിക്കുകയും മാധ്യമങ്ങൾക്കുമുന്നിൽ രാജി വെച്ചിട്ടില്ലഎന്ന് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.

+ There are no comments

Add yours