നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു…

Estimated read time 0 min read

നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു

ശ്രീനിവാസനോടുള്ള നാടിന്റെ സ്‌നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില്‍ ഉദയംപേരൂർ കണ്ടനാട് പാടശേഖരത്തില്‍ ഉയരുന്നത്.
കര്‍ഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്മാരകം നിർമ്മിക്കുന്നത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്തിന്റെ സഹകരണത്തോടെയാണ് സ്മാരകം നിര്‍മിക്കുന്നത്.
ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ശ്രീനിവാസന്‍ നല്‍കിയ സംഭാവനകളെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിര്‍മിക്കുന്നത്.

അടുത്ത ആഴ്ച സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കും. ഗ്രാനൈറ്റില്‍ കൊത്തിയിട്ടുള്ള ശ്രീനിവാസന്റെ ചിത്രവും സ്മാരകത്തില്‍ ഉണ്ടാകും.

+ There are no comments

Add yours