
വർക്കലയിൽ ഭക്ഷ്യ വിഷബാധ; 22 പേർ ആശുപത്രിയിൽ
വർക്കലയിൽ ഭക്ഷ്യവിഷബാധ ബാധിച്ച് 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ. ന്യൂസ്പൈസി, എലിഫന്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ ദേ ഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ നേടിയത്. ആരുടേയും നില ഗുരുതരമല്ല, എല്ലാവരും നിരീക്ഷണത്തിലാണ്. ഭക്ഷ്യസുരക്ഷാ വിഭാ ഗം പരിശോധിച്ച് ഹോട്ടലുകൾ പൂട്ടിച്ചു. 2 ഹോട്ടലുകളുടെയും മാനേജ്മെൻ് ഒന്നാണ്.


+ There are no comments
Add yours