കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന
വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന.
ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.കുട്ടികളെ കടിച്ച ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്
ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്ബ് കടക്കുന്നു എന്നാണ് സംശയം. ബാത്ത്റൂമിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കി പരിശോധിക്കാനാണ് തീരുമാനം.
കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏല്‍ക്കുന്നത്. ആൻജോ മരണപ്പെടുകയും ചെയ്തു
[4/24, 1:30 PM] Benny Ashamsa 1: ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്
ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.
ബി ഉണ്ണികൃഷ്ണൻ
ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം.
എന്നാൽ, രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഫെഫ്ക രൂപീകരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.






+ There are no comments
Add yours