‘ഡിസാസ്റ്റർ ടൂറിസം’. സഞ്ചാരികളുടെ വാഹനം തടഞ്ഞ് പ്രദേശ വാസികൾ

Estimated read time 1 min read

പ്രകൃതിദുരന്തം നടന്ന ചൂരൽമലയിൽ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞ് പ്രദേശ വാസികൾ. ഉരുൾപ്പൊട്ടൽ മേഖലയിലേക്ക് വിനോദ സഞ്ചാരികൾ അനിയന്ത്രിതമായി എത്തുന്നുവെന്നാണ് പ്രദേശ വാസികളുടെ ആരോപണം. അവധി ദിവസമായതിനാൽ നിരവധി പേരാണ് ഉരുൾപൊട്ടൽ മേഖലയിലേക്ക് വരുന്നത്. പ്രദേശവാസികൾക്കൊപ്പം പൊലീസും വാഹനം തടഞ്ഞു.

ചൂരൽമലയിലേക്ക് പ്രവേശിക്കാൻ കൃത്യമായ പാസ് ആവശ്യമാണ്. എന്നാൽ ഈ പാസുകൾ വിനോദ സഞ്ചാരികൾക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എത്രയും പെട്ടെന്ന് പുനരധിവാസം ഉറപ്പാക്കുക, ഉപജീവന മാർഗം ഉറപ്പാക്കുകയെന്നതാണ് പ്രദേശ വാസികളുടെ ആവശ്യം. ഇതിന് പകരം ‘ഡിസാസ്റ്റർ ടൂറിസം’ എന്ന രീതിയിൽ വിനോദ സഞ്ചാരികളെ കയറ്റിവിടുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്.

+ There are no comments

Add yours