
ഹിമാചൽ പ്രദേശിൽ നടന്ന യൂത്ത് ജൂനിയർ ആൻഡ് സീനിയർ വെയ്റ്റ് ലിഫ്റ്റിങ് 87 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഇരട്ട മെഡൽ നേടി തൃശൂർ സ്വദേശിനി. തൃശൂരുകാരിയായ അമൃത പി സുനിയാണ് യൂത്ത് വിഭാഗത്തിൽ സ്വർണ്ണവും, ജൂനിയർ വിഭാഗത്തിൽ വെള്ളിയും നേടിയത്. തുടർച്ചയായി അഞ്ചാം തവണയാണ് അമൃത യൂത്ത് ചാമ്പ്യൻ ആവുന്നത്.
ഏഷ്യൻ മെഡൽ നേട്ടം കൈവരിച്ച ഏക മലയാളി വിദ്യാർത്ഥിനിയാണ് അമൃത. പതിനാറ് ദേശീയ മെഡലുകളും, ഒരു രാജ്യാന്തര മെഡലും ഇതിനകം നേടിയിട്ടുണ്ട്. ലഖ്നൗവിലെ ശിവാനി പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.


+ There are no comments
Add yours