ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി…

Estimated read time 0 min read

ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വനിത സംവരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്റിലും നിയമസഭകളിലും
വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ
സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വനിത സംവരണത്തിൻ്റെ പേരിൽ മോഡി സ്ത്രീകളെ കബളിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. നിലവിലെ അംഗസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജെബി മേത്തർ എം.പി മുന്നറിയിപ്പു നൽകി.
കെ.പി.സി.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കെ.പിസി സി ജനറൽ സെക്രട്ടറി ആർ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗായത്രി വി നായർ, സംസ്ഥാന ഭാരവാഹികളായ
അനിത. എൽ ,ബിന്ദു ചന്ദ്രൻ, ഷാമില ബീഗം, ദീപ അനിൽ, ഷെമി ഷംനാദ്, ഗ്ലാഡിസ് അലക്സ്‌ ജില്ലാ പ്രസിഡന്റുമാരായ ഫെബ സുദർശൻ, ബബിത ജയൻ, ബെറ്റി ടോജോ, സുനീല സിബി, നിർമല ടി, സിന്ധു രാധാകൃഷ്ണൻ, ഷഹർബാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

+ There are no comments

Add yours