കൊണ്ടൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.

Estimated read time 1 min read

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ കൊണ്ടൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്‌ത ചിത്രമാണ് കൊണ്ടൽ. ഓണം റിലീസായി എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററിൽ അത്രകണ്ട് ശോഭിക്കാൻ സാധിച്ചിരുന്നില്ല.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം, ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ആക്ഷനുകളാണ സമ്പന്നമാണ്. 80 ശതമാനവും കടലിൽ ചിത്രീകരിച്ച ‘കൊണ്ടൽ’ ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്. കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും വമ്പൻ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്

+ There are no comments

Add yours