കൊടുങ്ങല്ലൂരിൽ ദേശീയപാതയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

Estimated read time 1 min read

കൊടുങ്ങല്ലൂരിൽ ദേശീയപാതയിൽ കുഴിയിൽ വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖിൽ (24) ആണ് മരിച്ചത്.

ദേശീയപാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരീശങ്കർ ജങ്ഷനിൽ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീഴുകയായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു

+ There are no comments

Add yours