
ആലപ്പുഴയിൽ പെൺകുട്ടിയോട് ക്രൂരത
ആലപ്പുഴ കലവൂർ പ്രീതീകുളങ്ങരയിൽ നഴ്സിങ് വിദ്യാർഥിനിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം. മുടി മുറിച്ചത് ഒരു മധ്യവയസ്‌കനെന്നാണ് സംശയം. അയൽവാസിയുടെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മിൽ തർക്കം ഉണ്ട്. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സംശയം. മുടി മുറിച്ചെന്ന് സംശയിക്കുന്നയാൾ ഇപ്പോൾ ഒളിവിലാണ്


+ There are no comments
Add yours