ആലപ്പുഴയിൽ ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. എസ്എൻഡിപി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കഴിക്ക് 1657-ാം നമ്പർ ശാഖായോഗം വക ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രി പത്തേകാൽ മണിയോടെയാണ് സംഭവം.
മൂന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേർ ഗുരുമന്ദിരത്തിന് സമീപത്തേക്ക് വരുന്നതും, പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതികൾ ഗുരു മന്ദിരത്തിന്റെ ഗ്ലാസ് അടിച്ച് തകർത്ത് കാണിക്കവഞ്ചി അപഹരിച്ചത്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


+ There are no comments
Add yours