തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി
ജോലി വാഗ്ദാനം ചെയ്‌ത് പണംതട്ടുന്നവർ നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. ഇപ്പോഴിതാ തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശിനി മേരി ഡീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയെടുത്തത്.


+ There are no comments
Add yours