മാള കുളം : കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०. 

Estimated read time 1 min read

പൊതുമരാമത്ത് വകുപ്പ് റോഡരികിലെ കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०.  മാള  കൊടകര –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ മാള കുളത്തിന് സമീപം റോഡിൻറെ ഇരുവശങ്ങളിലുമുള്ള കാനകൾ തുറന്നു കിടക്കുന്നു.   റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടങ്ങളും  പതിവാകുന്നു. രണ്ട് വാഹ്നങ്ങൾ ഇരു ദിശയിൽ നിന്നു വരു०പോൾ  റോഡിന് വീതി കുറഞ്ഞതു० കാനകൾ തുറന്നു കിടക്കുന്നതു കാരണത്താലു० കാൽനട യാത്രക്കാർ കാനയിൽ വീണ് പരിക്ക് പറ്റുന്നു. രാത്രി സമയത്താണ് അപകടങ്ങൾ സ०ഭവിക്കുന്നത്. ഈ ഭാഗത്ത് വഴി വിളക്കുകളുമില്ല. കാൽ നടയാത്രക്കാർക്ക് ഉപകരിക്കു० വിധ० കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് ഷാൻറി ജോസഫ് തട്ടകത്ത് കൊടകര –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിലെ മാള കുളത്തിനു സമീപം തുറന്നു കിടക്കുന്ന കാനക്കു മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണമെന്ന് ആവശ്യപ്പെട്ട് പൊതു മരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി… പട० കാന തുറന്നു കിടക്കുന്നു.
remesheledathee News

+ There are no comments

Add yours