
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. തിരുവമ്പാടി ഡിപ്പോയിൽ നിന്ന് കൂടരഞ്ഞി വഴി കക്കാടം പൊയിലിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്


+ There are no comments
Add yours