
ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം
ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാൻ തീരുമാനം. ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അതുവഴി തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാം. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിനു കൂടുതൽ സൗകര്യം ഏർപ്പെടുത്തും.


+ There are no comments
Add yours