
മന്ത്രിയ്ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നാഗാർജുന
സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിലെ വിവാദ പരാമർശത്തിൽ തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖയ്ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ് നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് നാഗാർജുന. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകും. മന്ത്രിയുടെ അതിരുകടന്ന പരാമർശങ്ങൾ അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നാഗാർജുന പറഞ്ഞതായി ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


+ There are no comments
Add yours