തൃശൂരിൽ അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

Estimated read time 1 min read

പാടത്ത് മാലിന്യം തള്ളാൻ എത്തിയവരെ കൈയോടെ പൊക്കി ജനം

തൃശൂർ ചൂണ്ടൽ പാറന്നൂർ പാടത്ത് അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. CCTV കാമറകളുടെ സഹായത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ നീരീക്ഷണത്തിലാണ് മാലിന്യം വലിച്ചെറിയുന്ന വാഹനം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വാഹനത്തിലെ ജീവനക്കാരായ സിറാജുദ്ദീൻ, മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

+ There are no comments

Add yours