ബിബിൻ ജോർജിനെ കോളജിൽ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി

Estimated read time 0 min read

പുതിയ ചിത്രം ഗുമസ്‌തൻ്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താൽ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിടുകയായിരുന്നു. മൂന്നാം നിലയിൽ പരിപാടി വച്ചതിനാൽ താരം ഏറെ കഷ്‌ട്പ്പെട്ടാണ് വേദിയിൽ എത്തിയത്.

താരം വണ്ടിയിൽ കയറിയതിനെ പിന്നാലെ കോളജിലെ വിദ്യാർഥികൾ ഒന്നടങ്കം എത്തി നടനോട് ക്ഷമാപണം നടത്തുകയും തിരിച്ചുവിളിക്കുകയും ചെയ്തു. എന്നാൽ തന്റെ കാലിന് വയ്യാത്തതതാണെന്നും മൂന്ന് നില കയറാനും തനിക്കാവില്ലെന്നും താരം പറയുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് പുറത്തുവിടുന്നത്. ഗുമസ്‌തൻ്റെ വാർത്താ സമ്മേളനത്തിൽ വച്ചാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

+ There are no comments

Add yours