
പാലക്കാട് കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ആലത്തൂർ എസ് എൻ കോളേജിലാണ് സംഭവം. കെഎസ്‌യു പ്രവർത്തകൻ അഫ്‌സലാണ് എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം തേജസിനെതിരെ പൊലീസിനെ സമീപിച്ചത്.
പുറത്തുനിന്നുള്ള കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്ക് കോളേജിൽ പ്രവേശനമില്ല. ഇത് ലംഘിച്ച് കോളേജിൽ എത്തിയ തേജസ് അടക്കമുള്ള എസ്എഫ്ഐ നേതാക്കളുടെ ചിത്രം അഫ്‌സൽ പകർത്തിയതാണ് പ്രകോപനത്തിന് കാരണം. ഫോണിൽ ബന്ധപ്പെട്ട തേജസ് തന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അഫ്സൽ പറയുന്നു. കോളേജിനകത്ത് കാല് കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അഫ്സൽ ആരോപിച്ചു.എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ സന്ദേശം അഫ്‌സൽ പൊലീസിന് കൈമാറി.


+ There are no comments
Add yours