തൃശൂരിൽ കാട്ടുപന്നി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Estimated read time 0 min read

കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശൂർ എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീൻപിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാർ പറയുന്നു.

+ There are no comments

Add yours