ലൈംഗികാതിക്രമ കേസ്…നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല.

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നുമാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമത്തെ തുടര്‍ന്നാണ് തീരുമാനം. കോതമംഗലം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസില്‍ നിവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

+ There are no comments

Add yours