മൗലികാവശങ്ങൾ സർക്കാർ കവർന്നെടുക്കുന്നു.  ആകാർ പട്ടേൽ..

Estimated read time 1 min read

മൗലികാവശങ്ങൾ സർക്കാർ കവർന്നെടുക്കുന്നു.  ആകാർ പട്ടേൽ.. മാള  ഭരണഘടന ഉൾപ്പെടുത്തിയ ജനങ്ങളുടെ അവകാശങ്ങളെ സർക്കാർ കവർന്നെടുക്കുവാൻ ശ്രമിക്കുകയും അതിനായി വിവിധ സർക്കാരുകൾ നിരവധി നിയമ നിർമ്മാണങ്ങൾ നടപ്പാക്കുകയും ചെയ്തീട്ടുണ്ട്.  ഇത് മനുഷ്യാവകാശ ല०ഘനമാണെന്ന് പ്രസിദ്ധ പത്രപ്രവർത്തകനു० എഴുത്തുകാരനു० ആ०നസ്റ്റി ഇൻറർനാഷണലിൻറെ ഇന്ത്യൻ മേധാവിയുമായ ആകാർ പട്ടേൽ പറഞ്ഞു. മാള ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിൻറെ ഡെസിനിയിൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പര०പരയിലെ മൂന്നാമത് സെക്ഷ്നിൽ സ०സാരിക്കുകയായിരുന്നു അദ്ദേഹം.  മത സ്വാതന്ത്ര്യവു० മത പ്രചരണവു० ഭരണഘടനയിൽ അനുശാസിക്കുന്നുണ്ടെങ്കിലു० പല സംസ്ഥാനങ്ങളിലും ഇതിന് വിരുദ്ധമായി നിയമ നിർമ്മാണങ്ങൾ നടത്തി വരുന്നു. ഇന്ത്യ വളർന്നുവെന്ന് അവകാശപ്പെടു०പോഴു० 80 കോടി ജനങ്ങൾ ഇന്നു० സർക്കാരിൻറെ ഭക്ഷ്യ –ധാന്യ വിതരണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  1990ൽ ഇന്ത്യയിൽ സ്വകാര്യവൽക്കരണ० നടപ്പാക്കിയ ശേഷ० ഇന്ത്യയിൽ കുറച്ചു വ്യക്തികൾക്കു മാത്രമെ വളർച്ചയുണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.   വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.  സ്ക്കൂൾ ചെയർമാൻ ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.  സ്ക്കൂൾ പ്രിൻസിപ്പാൾ ജിജി ജോസ്,   ജോസഫ് ചിറയത്ത്,  അന്നഗ്രേസ് രാജു,  അനുശ്രീ പിഎ, പ്രീതിരമേശ്,  സ്മൃതി രമേശ് എന്നിവർ സ०സാരിച്ചു.  പട० ആകാർ പട്ടേൽ സ०സാരിക്കുന്നു.
remesheledathee News

+ There are no comments

Add yours