രഞ്ജിത്തിനെതിരെ എഴുത്തുകാരി ഷഹനാസ്
സംവിധായകൻ രഞ്ജിത്തിനെതിരെ എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ് രംഗത്ത്. താൻ മീ ടൂ ആരോപണം ഉന്നയിച്ച സാഹിത്യകാരൻ വി ആർ സുധീഷിനെ രഞ്ജിത്ത് അന്ന് പിന്തുണച്ചിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. അന്ന് താൻ വിചാരിച്ചത് രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമാണല്ലോ എന്നാണ്. ഇന്നലെ സ്ത്രീയുടെ വെളിപ്പെടുത്തൽ കേട്ടതോടെ രഞ്ജിത്ത് വേട്ടക്കാർക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരൻ കൂടിയാണെന്ന് മനസ്സിലായെന്നും ഷഹനാസ് പ്രതികരിച്ചു.


+ There are no comments
Add yours