മമ്മൂട്ടി ട്രിപ്പിൾ റോളിൽ എത്തിയ രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 2009 ൽ ഒറിജിനൽ റിലീസ് നടന്ന ചിത്രം 4കെ, ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തെത്തും.
ടി പി രാജീവൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ ഒറിജിനൽ റിലീസ് 2009 ഡിസംബർ 5 ന് ആയിരുന്നു. ഹരിദാസ്, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്‌കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നാല് അവാർഡുകളാണ് ചിത്രം നേടിയത്.



+ There are no comments
Add yours