തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യൻ, ഏറ്റവും മനോഹരമായ ചിത്രം’
ഏഴാംതരം തുല്യതാപരീക്ഷ എഴുതിയ നടൻ ഇന്ദ്രൻസിനെ അഭിനന്ദിച്ച് എഎ റഹീം എംപി. ‘തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യൻ. ഏറ്റവും മനോഹരമായ ചിത്രം. ഇന്ദ്രൻസ് ഏറ്റവും നല്ല ചലച്ചിത്ര നടനാണ്. അതിനേക്കാൾ നല്ല മനുഷ്യനാണ്. ജീവിതത്തിൽ പെയ്തിറങ്ങിയ പ്രതിസന്ധികളെ നോക്കി ചിരിക്കുന്ന തോൽക്കാൻ മനസ്സില്ലാത്ത ഒരാൾ. ആത്മവിശ്വാസത്തിൻ്റെ പേരാണ് ഇന്ദ്രൻസ്’ എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു


+ There are no comments
Add yours