പ്രളയ സാഹചര്യം.വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ

Estimated read time 0 min read

ത്രിപുരയിൽ പ്രളയ സാഹചര്യം
രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയിൽ ഇതുവരെ 19 പേർക്കാണ് ജീവൻ നഷ്ട‌മായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കനത്ത മഴയിൽ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ ത്രിപുരയിൽ 19 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 65000 ത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എന്നാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours