പത്ര മുതലാളിയായി അജു വർഗീസ്

Estimated read time 0 min read

പത്ര മുതലാളിയായി അജു വർഗീസ് വരുന്നു

അജു വർഗീസിനെ നായകനാക്കി സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന പടക്കുതിര എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. ഇയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് തുടങ്ങിയവും ചിത്രത്തിലുണ്ട്.

+ There are no comments

Add yours