കേരളത്തിൽ നാളെ ഹർത്താൽ

Estimated read time 1 min read

കേരളത്തിലും ഹർത്താൽ നടത്തുമെന്ന് ദളിത് സംഘടനകൾ

SC- ST ഉപസംവരണവുമായി ബന്ധപ്പെട്ട് ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. ബന്ദിനോട് അനുബന്ധിച്ച് നാളെ കേരളത്തിൽ ഹർത്താൽ നടത്തും എന്ന് ആദിവാസി-ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ നാളത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആദിവാസി-ദളിത് സംഘടനകൾ നാളെ നടത്താനിരിക്കുന്ന ഹർത്താൽ കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്കൂളുകളുടെയും പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹർത്താൽ അനുകൂലികൾ തടസപ്പെടുത്തില്ല. പൊതുഗതാഗതവും സാധാരണ നിലയിലായിരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

+ There are no comments

Add yours