നെല്ല് സംഭരണത്തിന് സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു

Estimated read time 0 min read

നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു

നെല്ല് സംഭരണത്തിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിത കുടിശിക നിലനിൽക്കുമ്പോഴും നിലവിലെ സീസണിലെ നെല്ലിൻ്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

+ There are no comments

Add yours