വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ജപ്പാൻ.എന്തും നേരിടാൻ തയ്യാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി അധികൃതർ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ദിസം 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഇനി 9 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മുന്നറിയിപ്പ് രാജ്യത്ത് നൽകുന്നത്. മെഗാപ്രകമ്പനത്തിന് സാധ്യത എന്നാണ് മെറ്റീരോളജിക്കല്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011ലാണ് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ജപ്പാനിൽ ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു.


+ There are no comments
Add yours