ബാഗിൽ ബോംബെന്ന് മറുപടി. കൊച്ചി വിമാനത്താവളത്തിൽ ഒരാൾ അറസ്റ്റിൽ

Estimated read time 0 min read

കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ താൻ തമാശ പറഞ്ഞതാണെന്നാണ് മനോജ് കുമാർ പിന്നീട് മൊഴി നൽകിയത്.

+ There are no comments

Add yours