കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. പച്ചക്കറി വാങ്ങുന്നതിനായി കോട്ടയം മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയ്. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡന്റായിരുന്നു


+ There are no comments
Add yours