സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം.ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു.

Estimated read time 0 min read

ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം. ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു.നിലവിൽ ബംഗ്ലാദേശിൽ നിന്ന് വലിയ പ്രക്ഷോഭത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.

അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ബംഗ്ലാദേശിനോട് ചേ‍‍ർന്ന അതിർത്തി മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി. അടിയന്തിര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു.

+ There are no comments

Add yours