പറമ്പികുളം ഡാം തുറക്കും; മുന്നറിയിപ്പ് പുറപ്പെടുവിച്ചു
പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ്. മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയതിനാലും തമിഴ്നാട് ഷോളയാർ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുകയും ചെയ്‌തതോടെയാണ് പറമ്പികുളം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. സംഭരണശേഷി 1825 അടിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 1820 അടിയിൽ എത്തി. 1824 അടിയിലെത്തിയാൽ ഡാം തുറക്കുമെന്നാണ് മുന്നറിയിപ്പ്.


+ There are no comments
Add yours