ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു

Estimated read time 0 min read

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ ഗ്രഹാം തോർപ്പ് (55) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ച തോർപ്പ് 16 സെഞ്ചുറികളും 39 അർധ സെഞ്ചുറികളും നേടി. ഏകദിനത്തിൽ 82 മത്സരങ്ങളിൽ നിന്ന് 21 അർധ സെഞ്ചുറികൾ നേടി. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് തോർപ്പ് 49 സെഞ്ച്വറി നേടിയപ്പോൾ ലിസ്റ്റ് എയിൽ 9 സെഞ്ച്വറികളാണ് നേടിയത്.

+ There are no comments

Add yours